ഐടി കമ്പനികളുടെ വിരട്ടൽ ചിലവാകില്ല, മൂൺലൈറ്റിംഗിനെ അനുകൂലിച്ച് കേന്ദ്രം

അഭിറാം മനോഹർ| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (09:45 IST)
ഒരു സ്ഥാപനത്തിൻ്റെ മുഴുവൻ സമയ ജീവനക്കാരായിരിക്കുമ്പോൾ തന്നെ മറ്റ് ജോലികൾ ഏറ്റെടുത്തു ചെയ്ത് വരുമാനം നേടുന്ന മൂൺലൈറ്റിങ് സംവിധാനത്തെ അനുകൂലിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ഐടി സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖറാണ് ഈകാര്യം അറിയിച്ചത്.

നേരത്തെ മൂൺലൈറ്റിങ്ങിനെതിരെ രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനങ്ങൾ രംഗത്തെത്തൊയിരുന്നു. മൂൺലൈറ്റിങ് ചെയ്ത മുന്നൂറോളം ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടിരുന്നു. മൂൺലൈറ്റിങ് ചെയ്യുന്നവർക്കെതിരെ കർശന നിലപാടുകൾ ഉണ്ടാകുമെന്നാണ് ഇൻഫോസിസ്,ഐബിഎം,ടിസിഎസ് പോലുള്ള കമ്പനികളും അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്.

ഇന്നത്തെ ഐടി പ്രഫഷണലുകൾ ഒരേ സമയം ജീവനക്കാരനും സംരഭകനുമാണ്. എന്നാൽ ഈ രീതി തൊഴിൽ കരാർ വ്യവസ്ഥയിൽ ലംഘനങ്ങൾ ഉണ്ടാക്കുന്ന ഒന്നായി മാറരുതെന്നും അതേസമയം ഐടി ജീവനക്കാരുടെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റം കമ്പനികൾ ഉൾക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :