പുറത്തിരുന്ന് പറയാൻ എളുപ്പമാണ്, ഇന്ത്യൻ ടീമിനെ നേരെയുള്ള വിമർശനങ്ങളെ തള്ളി എം എസ് ധോനി

അഭിറാം മനോഹർ| Last Updated: ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (10:59 IST)
ഏഷ്യാക്കപ്പ് ഫൈനൽ പോലും കാണാതെ പുറത്തായതിന് പിന്നാലെ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി മുൻ ക്യാപ്റ്റൻ എം എസ് ധോനി. പുറത്തിരുന്ന് വിമർശിക്കുന്നത് എളുപ്പമുള്ള കാര്യമാണെന്നും ധോനി പറഞ്ഞു.

പുറത്തിരുന്ന് അങ്ങനെ കളിക്കാം ഇങ്ങനെ കളിക്കാം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ അതത്ര എളുപ്പമല്ല. രാജ്യത്തെയാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്. എതിരാളികളും അങ്ങനെ തന്നെ. ഫീൽഡിലായിരിക്കുമ്പോൾ ഒരു പിഴവ് വരുത്താൻ ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല. ഒരു കളിക്കാരൻ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോഴോ ഫീൽഡിൽ പിഴവ് വരുത്തുമ്പോഴോ കളിക്കാരൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ധോനി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :