അയ്യർക്ക് കന്നി സെഞ്ച്വറി, കിവികൾക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (11:41 IST)
ഏകദിനത്തിൽ കന്നി സെഞ്ച്വറിയുടെ തിളക്കത്തിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യർ. മധ്യനിര താരങ്ങളായ ശ്രേയസ് അയ്യരും കെ എൽ രാഹുലും നിറഞ്ഞാടിയപ്പോൾ കിവികൾക്കെതിരെ നിശ്ചിത ഓവറിൽ 347 റൺസുകളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 101 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് അയ്യർ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി തികച്ചത്.

ക്ഷമയൊടെ ക്രീസിൽ നിന്ന ക്യാപ്‌റ്റൻ വിരാട് കോലിയും തകർത്തടിച്ച രാഹുലും കൂടിച്ചേർന്നപ്പോൾ മികച്ച സ്കോറണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 64 പന്തിൽ നിന്നും 3 ഫോറും 6 സിക്സറുകളും സഹിതമാണ് രാഹുൽ 88 റൺസ് സ്വന്തമാക്കിയത്. വിരാട് കോലി 63 പന്തിൽ നിന്നും 63 റൺസ് സ്വന്തമാക്കിയപ്പൊൾ 107 പന്തിൽ നിന്നും 103 റൺസോടെയാണ് അയ്യർ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിൽ 11 ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി പുതുമുഖ താരങ്ങളായ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഓപ്പണിങ് ചെയ്യാനെത്തിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി അയ്യർ സഖ്യം 102 റൺസ് കൂട്ടിച്ചേർത്തു.നാലു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായതിന്റെ സമ്മർദ്ദത്തിലാണ് കോലി–അയ്യർ സഖ്യം ഒത്തുച്ചേർന്നത്. സമയമെടുത്ത് ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.

51 റൺസെടുത്ത കോലി പുറത്തായതിനെ തുടർന്ന് വന്ന രാഹുൽ അടിച്ചു തകർത്തുകൊണ്ടാണ് തന്റെ ഇന്നിങ്സ് കെട്ടിപൊക്കിയത്. രാഹുല്‍ 42 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയപ്പോള്‍ ശ്രേയസ് 101 പന്തിലാണ് തന്റെ കന്നി സെഞ്ച്വറി തികച്ചത്. 107 പന്തില്‍ 103 റണ്‍സെടുത്ത ശ്രേയസിനെ സൗത്തി 46ആം ഓവറില്‍ പുറത്താക്കിയെങ്കിലും 64 പന്തിൽ 88 റൺസോടെ രാഹുലും 15 പന്തിൽ 26 റൺസോടെ കേദാർ ജാദവും ചേർന്ന് 347ൽ എത്തിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :