ബാറ്റിങ്ങിൽ അൽപം 'കോലി' കൂടി ചേർത്താൽ പന്തും, സഞ്ജുവും വേറെ ലെവൽ താരങ്ങൾ: മഞ്‌ജരേക്കർ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 ഫെബ്രുവരി 2020 (15:46 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനങ്ങളാണ് സഞ്ജു സാംസണും ഋഷഭ് പന്തുമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്‌ജരേക്കർ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ബ്രിഗേഡിൽ ഉൾപ്പെടുന്ന രണ്ട് താരങ്ങൾക്കും അസാമാന്യമായ കരുത്തും പ്രതിഭയുമുണ്ട്. ക്യാപ്‌റ്റൻ വിരാട് കോലിയുടെ മനോഭാവത്തിന്റെ ചെറിയൊരു ഡോസ് കൂടി ചേർത്താൽ ഇരുവരും മികച്ച താരങ്ങളാകുമെന്നും അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിനെതിരായ അഞ്ചാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് മഞ്ജരേക്കറുടെ പ്രതികരണം.

സമകാലീന ക്രിക്കറ്റിൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറുന്ന വിരാട് കോലിയുടെ കീഴിലുള്ള ഇന്ത്യൻ ടീം ഇപ്പോഴത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടിയായ ഇ‌മ്രാൻ ഖാന് കീഴിലുണ്ടായിരുന്ന പാകിസ്ഥാൻ ടീമിനെയാണ് ഓർമിപ്പിക്കുന്നതെന്നും മഞ്ജരേക്കർ പറഞ്ഞു. ഇ‌മ്രാന്റെ കീഴിൽ പണ്ടുണ്ടായിരുന്ന പാകിസ്ഥാൻ ടീം പലപ്പോളും തോൽവി ഉറപ്പാക്കിയിരുന്ന അവസരങ്ങളിലാണ് തിരിച്ചുവന്നിരുന്നത്. ആത്മവിശ്വാസം അത്രയും ഉണ്ടെങ്കിലെ അത്തരം പ്രകടനങ്ങൾ സാധിക്കുകയുള്ളുവെന്നും ബാറ്റ്സ്മാനും കീപ്പറുമായ ലോകേഷ് രാഹുലാണ് ഈ പരമ്പരയുടെ കണ്ടെത്തലെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :