ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. മത്സരത്തിന്റെ തുടക്കം തന്നെ മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 80 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട്. ബാസ്‌ബോള്‍ ശൈലിയില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയേയും മുഹമ്മദ് സിറാജിനെയും...