ജോഷ് ഫിലിപ്സിൻ്റെ പ്രകടനം പാഴായി, നിർണായക മത്സരത്തിൽ കിവീസിനെതിരെ ഇംഗ്ലണ്ടിന് 20 റൺസ് വിജയം

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (17:37 IST)
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് 20 റൺസ് വിജയം. ബ്രിസ്ബേനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. ജോസ് ബട്ട്‌ലർ (73) അലക്സ് ഹെയ്ൽസ് (52) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് 159 റൺസെടുക്കാനെ സാധിച്ചുള്ളു.

കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡ് ഹീറോയായിരുന്ന ഗ്ലെൻ ഫിലിപ്സ് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. ജയത്തോടെ ഇംഗ്ലണ്ട്, ന്യൂസിലൻഡ്,ഓസ്ട്രേലിയ ടീമുകൾക്ക് 5 പോയൻ്റ് വീതമായി. നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡ്,ഇംഗ്ലണ്ട്,ഓസ്ട്രേലിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്.

ഇതോടെ അവസാന മത്സരം മൂന്ന് ടീമുകൾക്കും നിർണായകമായി. അയർലൻഡാണ് അവസാന മത്സരത്തിൽ ന്യൂസിലൻഡിൻ്റെ എതിരാളി. ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :