1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. hetmeyer gets 7.75 cr for delhi capitals

ഐ പി എൽ ലേലം; ഹെറ്റ്മേയർക്ക് പൊന്നുംവില

ടി20
ടി20 ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലും തന്റെ വേടിക്കെട്ട് പ്രകടനങ്ങൾ കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച താരമാണ് വിൻഡീസിന്റെ ഷിം റോൺ ഹെറ്റ്മെയർ. വെറും അമ്പത് ലക്ഷം മാത്രമേ താരത്തിന് ഇത്തവണ ഐ പി എൽ ലേലത്തിന് അടിസ്ഥാനവിലയുണ്ടായിരുന്നുള്ളു. എന്നാൽ കടുത്ത ലേലത്തിനൊടുവിൽ ഡൽഹി താരത്തിനെ സ്വന്തമാക്കിയത് 7.75 കോടി രൂപ മുടക്കിയാണ്.
 
ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസുമായിരുന്നു ഹെറ്റ്മെയർന് വേണ്ടി മത്സരരംഗത്തുണ്ടായിരുന്നത്. അതേ സമയം ദക്ഷിണഫ്രിക്കൻ താരമായ ഡേവിഡ് മില്ലറിനെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 
 
എന്നാൽ പ്രമുഖ താരങ്ങളായ എവിൻ ലൂയിസ്,മാർട്ടിൻ ഗുപ്ടിൽ,മുസ്തഫിസുർ റഹിം,കോളിൻ മൺറോ,സ്റ്റോയിനിസ് എന്നിവർക്കൊന്നും ലേലത്തിൽ ആവശ്യക്കാരുണ്ടായിരുന്നില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇത്തവണ ഒരുങ്ങി തന്നെ,പഞ്ചാബിന് പുതിയ നായകൻ