പൊലീസ് കസ്റ്റഡിയില്‍ വെച്ച് നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു, നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പറയുന്നു

സ്റ്റേഷനിനുള്ളില്‍ നഗ്നരാക്കിയശേഷം പൊലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തുമ്പി ഏബ്രഹാം| Last Updated: ചൊവ്വ, 17 ഡിസം‌ബര്‍ 2019 (10:52 IST)
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. സ്റ്റേഷനിനുള്ളില്‍ നഗ്നരാക്കിയശേഷം പൊലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കസ്റ്റഡിയില്‍വെച്ച് പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് ശരീരത്തില്‍ മൂന്ന് പൊട്ടലുകളുണ്ട്. മറ്റുള്ളവര്‍ക്കും ശരീരത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട് എന്നു വിദ്യാര്‍ഥികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരോപിച്ചു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളെയാണ് പുറത്തുവിട്ടത്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു ഞായറാഴ്ച രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ ക്യാംപസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :