ജാമിഅ സംഘർഷം; വെടിയേറ്റ രണ്ട് പേർ ആശുപത്രിയിൽ ഉണ്ട്, പൊലീസ് പറയുന്നത് കള്ളമെന്ന് ആശുപത്രി അധികൃതര്‍

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (11:39 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ജാമിയ മിലിയ ക്യാമ്പസിൽ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ സാമൂഹിക, സാംസ്കാരിക, സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ജാമിയയിൽ വെടിയെപ്പ് ഉണ്ടായിട്ടില്ലെന്ന് പൊലീസ് വാദിച്ചിരുന്നു. എന്നാൽ, പൊലീസ് വാദത്തെ തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നലെ ദില്ലിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത രണ്ടുപേരെ വെടിയേറ്റ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എന്‍.ഡി ടി.വിയോട് പറഞ്ഞു. ഇരുവരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പൊലീസ് വെടിവെപ്പില്‍ ആളുകള്‍ക്ക് പരിക്കേറ്റെന്ന വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ കൂടി രംഗത്തെത്തിയതോടെ പൊലീസ് വാദം പൂര്‍ണ്ണമായും പൊളിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :