അനുബന്ധ വാര്‍ത്തകള്‍
- ക്ലാസന് തകര്‍ക്കും, ലോകകപ്പ് നോക്കി ഓസ്ട്രേലിയയും ഇംഗ്ലണ്ടും വരണ്ട: കെവിന് പീറ്റേഴ്സണിന്റെ ലോകകപ്പ് പ്രവചനം
- അശ്വിന്റെ യോഗമാണ് യോഗം, ടീമില്‍ അതുവരെയില്ലെങ്കിലും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പ്
- സംഗക്കാരയും ദിൽഷനുമെല്ലാം പോയതോടെ ഒന്നുമല്ലാതായി മാറിയ ലങ്ക, ശ്രീലങ്കൻ ക്രിക്കറ്റിനെ ഉയിർത്തെണീപ്പിച്ചത് ഷനകയുടെ ക്യാപ്റ്റൻസി
- ഏകദിന ലോകകപ്പ്: ടോസിന്റെ ആനുകൂല്യം മറികടക്കാന്‍ നിര്‍ദേശവുമായി ഐസിസി, ഇന്ത്യയ്ക്ക് പണിയാകും
- ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ നാണംകെട്ട തോൽവി ശ്രീലങ്കൻ ക്രിക്കറ്റിനെ ഉലയ്ക്കുന്നു, നായകസ്ഥാനം ഒഴിഞ്ഞ് ഷനക
പാകിസ്ഥാൻ ശരാശരി ടീം, സെമിയിലെത്തില്ല: ആദ്യ നാലിൽ എത്തുക ഈ ടീമുകളെന്ന് ഹർഭജൻ
ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പില്‍ ആരെല്ലാം സെമിയിലെത്തുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ഏകദിനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണെങ്കിലും ലോകകപ്പില്‍ സെമിയിലെത്താന്‍ പാകിസ്ഥാന് സാധിക്കില്ലെന്ന് ഹര്ഭജന് പറയുന്നു. പാകിസ്ഥാന് ശരാശരി ടീം ആണെന്നും ടി20 ക്രിക്കറ്റിലാണ് അവരുടെ ശക്തിയെന്നും ഹര്ഭജന് യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ആളുകള്‍ പാകിസ്ഥാന് സെമിഫൈനലിലെത്തുമെന്നെല്ലാം പറയുന്നു. പക്ഷേ എന്റെ അഭിപ്രായത്തില്‍ ഒരു ശരാശരി ടീം മാത്രമാണ് പാകിസ്ഥാന്. ടി20യിലാണ് അവര്‍ മികച്ച പ്രകടനം നടത്തുന്നത്. ആതിഥേയരായ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ,ന്യൂസിലന്‍ഡ് ടീമുകളാകും സെമിയിലെത്തുക. ഇതില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും സെമിയിലെത്തുമെന്ന് ഉറപ്പാണ്. നാലാമത്തെ ടീം ന്യൂസിലന്‍ഡാണെന്ന് കരുതുന്നു. ഹര്ഭജന് പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടനമത്സരം. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.