രഞ്ജി ട്രോഫി മത്സരത്തിനിടെ സുരക്ഷാ വീഴ്ച; ആരാധകന്‍ ഗ്രൗണ്ടില്‍ ഇറങ്ങി കോലിയുടെ കാലുപിടിച്ചു (വീഡിയോ)

36 കാരനായ കോലി 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രഞ്ജി കളിക്കാന്‍ ഇറങ്ങിയത്

Fan touches Kohli's feet
രേണുക വേണു| Last Modified വ്യാഴം, 30 ജനുവരി 2025 (15:11 IST)
Fan touches Kohli's feet

രഞ്ജി ട്രോഫിയിലെ റെയില്‍വെയ്‌സ് vs ഡല്‍ഹി മത്സരത്തിനിടെ സുരക്ഷാവീഴ്ച. കളി കാണാനെത്തിയ ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ ഇറങ്ങി. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് സംഭവം. ഇന്ത്യന്‍ താരം വിരാട് കോലി ഡല്‍ഹിക്കു വേണ്ടി രഞ്ജിയില്‍ കളിക്കുന്നുണ്ട്.

36 കാരനായ കോലി 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രഞ്ജി കളിക്കാന്‍ ഇറങ്ങിയത്. റെയില്‍വെയ്‌സിന്റെ ഒന്നാം ഇന്നിങ്‌സിലാണ് കോലി ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഗ്രൗണ്ടില്‍ ഇറങ്ങിയ യുവാവ് അതിവേഗം പിച്ചിനു സമീപത്തേക്ക് ഓടിയെത്തി. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക് അടുത്തെത്തി കാലില്‍ വീണു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ പിടിച്ചുകൊണ്ടുപോയി. ആരാധകനെ ഉപദ്രവിക്കരുതെന്ന് കോലി സുരക്ഷാ ഉദ്യോഗസ്ഥരോടു ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അതേസമയം കോലിയുടെ രഞ്ജി മത്സരം കാണാന്‍ വന്‍ തിരക്കാണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍. ഇതുവരെയുള്ള കണക്കനുസരിച്ച് ഏകദേശം 20,000 കാണികള്‍ മത്സരം കാണാന്‍ എത്തി. ജിയോ സിനിമാസില്‍ മത്സരം തത്സമയം കാണാന്‍ സൗകര്യമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :