Tilak Varma: ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ തിലക് വര്‍മ രണ്ടാമത്; മുന്നില്‍ ട്രാവിസ് ഹെഡ്

ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് 855 പോയിന്റുള്ള ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു

Tilak varma
Tilak varma
രേണുക വേണു| Last Modified ബുധന്‍, 29 ജനുവരി 2025 (16:27 IST)

Tilak Varma: ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ തിലക് വര്‍മ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ പ്രകടനമാണ് തിലകിന്റെ നില മെച്ചപ്പെടുത്തിയത്. നേരത്തെ താരം മൂന്നാം റാങ്കില്‍ ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ 55 പന്തില്‍ പുറത്താകാതെ 72 റണ്‍സാണ് തിലക് നേടിയത്.

ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് 855 പോയിന്റുള്ള ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 832 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള തിലകിന് 23 പോയിന്റ് കൂടി കരസ്ഥമാക്കിയാല്‍ ഹെഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളുടെ പ്രകടനം തിലകിന് നിര്‍ണായകമാണ്.

ആദ്യ പത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഉണ്ട്. സൂര്യകുമാര്‍ നാലാം സ്ഥാനത്തും ജയ്‌സ്വാള്‍ ഒന്‍പതാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ ജയ്‌സ്വാള്‍ കളിക്കുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :