വെറും നിർഭാഗ്യം മാത്രം, സഞ്ജു നന്നായി ഷോട്ട് ബോളുകൾ കളിക്കുന്ന താരം, റിസ്ക് എടുത്ത് കളിക്കുമ്പോൾ പരാജയമുണ്ടാകാം: പിന്തുണയുമായി കെവിൻ പീറ്റേഴ്സൺ

Sanju Samson Wicket, Sanju Samson Jofra Archer, Sanju and Archer, Sanju Samson vs Jofra Archer, Sanju Samson Short Ball
Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജനുവരി 2025 (13:17 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണ് ആത്മവിശ്വാസം പകര്‍ന്ന് മുന്‍ ഇംഗ്ലീഷ് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ 6 പന്തില്‍ നിന്നും 3 റണ്‍സ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. ചെന്ന്യൈില്‍ നടന്ന രണ്ടാം ടി20യില്‍ വെറും 5 റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. 3 മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗതയേറിയ പന്തുകളില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു തന്റെ വിക്കറ്റ് നഷ്ടമാക്കിയത്.

തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിലുള്ള സഞ്ജുവിന്റെ ദൗര്‍ബല്യം വ്യക്തമായതോടെ
വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. സഞ്ജുവിന്റെ ദൗര്‍ബല്യങ്ങള്‍ പ്രകടമായതായി പല താരങ്ങളും അഭിപ്രായപ്പെടുമ്പോള്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. പീറ്റേഴ്‌സന്റെ വാക്കുകള്‍ ഇങ്ങനെ. സഞ്ജു എന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. കഴിവുള്ള താരമാണ് സഞ്ജു. നന്നായി ഷോര്‍ട്ട് ബോളുകള്‍ കളിക്കാനറിയാം. ക്രീസില്‍ ഉറച്ച് നിന്ന് കളീക്കാന്‍ സഞ്ജുവിനാകും. സഞ്ജുവിനെതിരെ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കാന്‍ എനിക്കാവുന്നില്ല. ടോപ് ഓര്‍ഡറില്‍ താരങ്ങള്‍ക്ക് റിസ്‌ക്കെടുത്ത് കളിക്കേണ്ടി വരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയമാകും. സഞ്ജു തന്റെ യഥാര്‍ഥ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ഞാന്‍ കരുതുന്നു. പീറ്റേഴ്‌സണ്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :