റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

Fakhar Zaman
അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (15:58 IST)
തന്റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വ്യക്തത നല്‍കി പാകിസ്ഥാന്‍ ഓപ്പണിംഗ് താരം ഫഖര്‍ സമാന്‍. കഴിഞ്ഞ മാസം അവസാനിച്ച ടി20 ലോകകപ്പിന് ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും താന്‍ തീരുമാനം മാറ്റിയതായി 35കാരനായ താരം വ്യക്തമാക്കി. ടി20 ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കില്ലെന്നും താരം പറഞ്ഞു. കരിയര്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ടീമിന് ആവശ്യമായിടത്ത് തന്റെ പരിചയം ഉപയോഗപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് താരം വിദേശ ലീഗുകളിലേക്ക് മാറാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ താരം നിഷേധിച്ചു. പാകിസ്ഥാന്‍ ടീമിനോടുള്ള പ്രതിബദ്ധതയില്‍ യാതൊരു മാറ്റവും ഇല്ലെന്നും, ദേശീയ ടീമിനായി തുടര്‍ന്നും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :