അനുബന്ധ വാര്‍ത്തകള്‍
- രോഹിത്തിന്റെയും കോലിയുടെയും ഭാവിയെന്ത്?, തീരുമാനമെടുക്കുന്നത് ഗംഭീറാണോ?, നല്ല പ്രവണതയല്ലെന്ന് കപില്‍ദേവ്
- സഞ്ജുവിനെ എന്തിന് വെട്ടി?, ഉത്തരം നൽകാതെ സെലക്ടർമാർ, വിശ്രമം നൽകിയതാണെന്ന് അനൗദ്യോഗിക വിശദീകരണം
- ബാറ്റിങ്ങിൽ ഒകെ പക്ഷേ.., നായകനായി മൂന്നാം മത്സരത്തിലും ശ്രേയസിന് തോൽവി, ഇതിങ്ങനെ തുടരാനാകില്ല..
- ഐ കാൻ എസ്പ്ലൈൻ, സഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിച്ച് ഗംഭീർ, 15കാരനായി പുറത്താക്കി
- തോൽവിക്കു കാരണം 'ബിഷ്ണോയ് ഓവർ'; കുത്തിപ്പറഞ്ഞ് നായകനും !
രണ്ടക്കം കടന്നത് 4 പേർ മാത്രം, വൈഭവും നിരാശപ്പെടുത്തി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 201 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്ങ്സ് വെറും 76 റണ്‍സിന് അവസാനിച്ചു. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറെന്ന നാണക്കേടും മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കി. ടി20 ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ 5 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുന്നത്.
ഇന്ത്യന്‍ ബാറ്റര്‍മാരില്‍ വൈഭവ് സൂര്യവംശി, ഇഷാന് കിഷന്, അഭിഷേക് ശര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നായകന് ശ്രേയസ് അയ്യര്‍ ഉള്‍പ്പെടുന്ന എല്ലാ താരങ്ങളും നിരാശപ്പെടുത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഫില്‍ സാല്‍ട്ടിന്റെ 70 റണ്‍സ് പ്രകടനത്തിന്റെ മികവില്‍ 201 റണ്‍സാണ് നേടിയത്. 41 റണ്‍സുമായി സാം കറനും 36 റണ്‍സുമായി ജോസ് ബട്ട്ലറും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.
Biggest defeat margins for India in T20Is (by runs)
— Cricketopia (@CricketopiaCom) July 7, 2026
By 125 runs vs ENG, Trent Bridge, 2026
By 80 runs vs NZ, Wellington, 2019
By 76 runs vs SA, Ahmedabad, 2026
By 51 runs vs SA, Mullanpur, 2025
By 50 runs vs NZ, Visakhapatnam, 2026 pic.twitter.com/80hr8tQKrg
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ 5 വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. 2 സിക്സുകളുമായി വൈഭവ് സൂര്യവംശി തുടങ്ങിയെങ്കിലും വെറും 5 പന്തുകളില്‍ ഇന്നിങ്ങ്സ് അവസാനിച്ചു. ഓപ്പണര്‍മാരെ നഷ്ടമായതിന് പിന്നാലെ ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ എന്നിവരെ കൂടി നഷ്ടമായതോടെ ടീം പ്രതിരോധത്തിലായി.എന്നാല്‍ എട്ടാം പൊസിഷന്‍ വരെ ബാറ്റര്‍മാരുണ്ടെങ്കിലും നിര്‍ണായകമായ ഒരൊറ്റ കൂട്ടുക്കെട്ട് പോലും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ നിരയ്ക്കായില്ല.
തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഹര്‍ഷിത് റാണയെ ആറാമനാക്കിയ തീരുമാനവും ഇന്ത്യക്ക് തിരിച്ചടിയായി ഉപനായകനായ തിലക് വര്‍മ 11 പന്തുകളില്‍ നിന്ന് 3 റണ്‍സ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ജോഷ് ടംഗ് 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍ 3 ഓവറില്‍ 29 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളും നേടി. ആദില്‍ റഷീദ് രണ്ടും വില്‍ ജാസ്ക് ഒരു വിക്കറ്റും നേടി. തോല്‍വിയോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പിന്നിലാണ്.