ദിനേശ് കാര്‍ത്തിക്കിന്റേയും രവിചന്ദ്രന്‍ അശ്വിന്റെയും ടി 20 കരിയര്‍ അവസാനിക്കുന്നു; കടുത്ത തീരുമാനവുമായി സെലക്ടര്‍മാര്‍

രേണുക വേണു| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (09:11 IST)

ട്വന്റി 20 ലോകകപ്പിന് ശേഷം ദിനേശ് കാര്‍ത്തിക്ക്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ ടി 20 കരിയറിന് വിരാമമാകും. ഇരുവര്‍ക്കും ടി 20 ടീമില്‍ ഇനി അവസരം ലഭിക്കില്ല. പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ വേണ്ടി കടുത്ത തീരുമാനങ്ങളെടുക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ടി 20 ഫോര്‍മാറ്റിലെ ഇരുവരുടെയും അവസാന ടൂര്‍ണമെന്റ് ആയിരിക്കും. ഇക്കാര്യം സെലക്ടര്‍മാര്‍ താരങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഇതില്‍ റിഷഭ് പന്തിനും സഞ്ജു സാംസണും ദിനേശ് കാര്‍ത്തിക്കിനെ പോലെ ഫിനിഷര്‍ റോള്‍ വഹിക്കാനും സാധിക്കുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.

രവിചന്ദ്രന്‍ അശ്വിന് പകരം രവി ബിഷ്‌ണോയിയെ ടി 20 ടീമിലെ സ്ഥിര സാന്നിധ്യമാക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :