അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ വിറപ്പിച്ച് അയര്‍ലന്‍ഡ്; ജയം വെറും നാല് റണ്‍സിന്, പരമ്പര സ്വന്തം
- സഞ്ജു പ്ലേയിങ് ഇലവനില്‍; ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
- പുറത്ത് കറങ്ങാന്‍ പോയ ഇന്ത്യന്‍ താരങ്ങളെ വഴക്ക് പറഞ്ഞ് ബിസിസിഐ; കാരണം ഇതാണ്
- കിവീസിനെ കടിച്ചുകീറി മരണമാസ് ഫോമിൽ ഇംഗ്ലണ്ട്, നല്ല ടൈമിലാണ് ഇന്ത്യ ചെന്നുപ്പെടുന്നത്
- തിലക് വർമ അടുത്ത സുഹൃത്ത്, സച്ചിനെയും മഹേലയേയും പോലുള്ള ഇതിഹാസങ്ങളിൽ നിന്ന് പഠിക്കാനായത് ഭാഗ്യം: ഡെവാൾഡ് ബ്രെവിസ്
സഞ്ജു ഇങ്ങനെ കളിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു: ദീപക് ഹൂഡ
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടിയത് ദീപക് ഹൂഡ, സഞ്ജു സാംസണ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊണ്ടാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 166 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹൂഡ 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സ് നേടി. സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും സഹിതം 77 റണ്‍സും. സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ദീപക് ഹൂഡ മത്സരശേഷം പറഞ്ഞു.
' സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ അണ്ടര്‍-19 ഒന്നിച്ച് കളിച്ചവരാണ്. അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നു,' ഹൂഡ പറഞ്ഞു.
അടുത്ത ലേഖനം