കിവീസിനെ കടിച്ചുകീറി മരണമാസ് ഫോമിൽ ഇംഗ്ലണ്ട്, നല്ല ടൈമിലാണ് ഇന്ത്യ ചെന്നുപ്പെടുന്നത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (18:54 IST)
ബെർമിംഗ്ഹാമിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ
ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാകും മേൽക്കൈയെന്ന് മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ. എതിരാളികൾക്ക് ഇംഗ്ലണ്ടിനെ നേരിടാൻ ഏറ്റവും മോശം സമയമാണിതെന്നും സ്വാൻ പറയുന്നു. കിവികൾക്കെതിരായ ടെസ്റ്റ് സീരീസ് ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാനിൻ്റെ പ്രതികരണം.

കിവികൾക്കെതിരായ പരമ്പര കാരണം ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരെ നേരിയ മേൽക്കൈ ഉണ്ട്. ഇംഗ്ലണ്ടിൽ ഒരു പരിശീലന മത്സരം മാത്രമാണ് കളിച്ചത്. അതിനാൽ അധികം തയ്യാറെടുപ്പുകൾ നടത്താൻ ഇന്ത്യയ്ക്കായിട്ടില്ല. ഇംഗ്ലണ്ടാകട്ടെ കിവികൾക്കെതിരെ 3 ടെസ്റ്റ് മത്സരങ്ങളിൽ വിജയിച്ച് വലിയ ആത്മവിശ്വാസത്തോടെയാണ് വരുന്നത്.

ജോ റൂട്ട് തൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. ഒലി പോപ്പും ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. ഓപ്പണിങ്ങ് സ്ലോട്ടിലെ പ്രശ്നമൊഴിച്ചാൽ ബെൻ സ്റ്റോക്സിന് കീഴിൽ പോസിറ്റീവ് ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിക്കുന്നത്. തുടരെ മത്സരങ്ങൾ വിജയിച്ചത് ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തും. സ്വാൻ പറഞ്ഞു. ജൂലൈ 1നാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. നിലവിൽ 2-1ന് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :