1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Deepak chahar express his chances in IPL 2025

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

Deepak chahar
വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി തന്നെ ടീമില്‍ നിലനിര്‍ത്തിയില്ലെങ്കിലും വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ഓക്ഷനില്‍ തന്നെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമം നടത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍. 2018 മുതല്‍ സിഎസ്‌കെയുടെ ഭാഗമായ ചഹര്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 8 മത്സരങ്ങളാണ് കളിച്ചത്.
 
കഴിഞ്ഞ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസി തന്നെ നിലനിര്‍ത്തിയില്ലെന്നും എന്നാല്‍ 2022 സീസണിന് മുന്നോടിയായി 14 കോടി തന്ന് തന്നെ നിലനിര്‍ത്തിയ കാര്യവും ദീപക് ചഹര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം എന്ത് സംഭവിക്കുമെന്നറിയില്ല. നിലവില്‍ ഐപിഎല്ലില്‍ ടീമുകള്‍ 200ലധികം റണ്‍സാണ് സ്‌കോര്‍ ചെയ്യുന്നത്. പവര്‍ പ്ലേയില്‍ ഞാന്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് ഞാന്‍ തെളിയിച്ചതാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അല്ലാത്ത പക്ഷം രാജസ്ഥാന്‍ റോയല്‍സ് തന്നെ ലേലത്തില്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Champions Trophy: 'പാക്കിസ്ഥാനിലേക്ക് വരാത്തത് എന്തുകൊണ്ട്?' ബിസിസിഐ എഴുതി നല്‍കണമെന്ന് പിസിബി