ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നും ഒരാളോ? ആരാണ് ഓൾ റൗണ്ടർ തോമസ് ഡ്രാക്ക
Thomas draca
കാനഡയില്‍ നടന്ന ഗ്ലോബര്‍ ടി20 ലീഗില്‍ ബ്രാപ്റ്റണ്‍ വോള്‍വ്‌സിന്റെ താരമായിരുന്ന തോമസ് ഡ്രാക്ക തന്റെ ഓള്‍ റൗണ്ട് മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച ആറ് കളികളില്‍ നിന്നും 11 വിക്കറ്റുകളാണ് താരം നേടിയത്. ഇറ്റലിക്കായി രാജ്യാന്തര ക്രിക്കറ്റില്‍ 4 ടി20 മത്സരങ്ങളില്‍ നിന്നും 8 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ഓള്‍ റൗണ്ടര്‍ വിഭാഗത്തിലാണ് ഡ്രാക്ക തന്റെ പേര് രജിസ്റ്റര്‍ ചെയ്തത്. 30 ലക്ഷം രൂപയാണ് തന്റെ അടിസ്ഥാനവിലയായി ഡ്രാക്ക ക്വാട്ട് ചെയ്തിരിക്കുന്നത്. താരലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ താരം ഇടം നേടുമോ എന്നതാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
Thomas Jack Draca let's see if the Italian gets a bid highly unlikely tho https://t.co/SEYXi9iKpM pic.twitter.com/MHEGPff8mj
— ????????????????????ᶜʳⁱᶜᵏᵉᵗᵍᵉᵉᵏ (@RoshanSriram123) November 5, 2024