അനുബന്ധ വാര്‍ത്തകള്‍
- ടീമുകൾ അടിമുടി മാറും, ഐപിഎൽ മെഗാതാരലേലം റിയാദിൽ?, ഈ മാസം അവസാനമെന്ന് റിപ്പോർട്ട്
- Jos Butler: നിങ്ങളുടെ സ്നേഹത്തിന് നന്ദി, എന്നെന്നും ഓർക്കാനുള്ള ഓർമകൾ സമ്മാനിച്ചതിനും, പുറത്താക്കിയതിൽ ആദ്യ പ്രതികരണവുമായി ബട്ട്ലർ
- Venkatesh iyer: ടീം നിലനിർത്തുമെന്നാണ് കരുതിയത്, കരഞ്ഞുപോയി, സങ്കടം മറച്ച് വെയ്ക്കാതെ വെങ്കിടേഷ് അയ്യർ
- രാജ്യാന്തര കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം, ഐപിഎൽ 2025ൽ ബെൻ സ്റ്റോക്സ് കളിക്കില്ല
- Rishab Pant: പ്രതിഫലമല്ല പ്രശ്നം, ഡൽഹിയിൽ നിന്നും പന്ത് പുറത്തുപോകാൻ കാരണം വേറെ
42-ാം വയസില്‍ ഒരു പൂതി; ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത് ആന്ഡേഴ്സണ്
രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ആന്ഡേഴ്സണ് ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നത്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്തു. 42 കാരനായ ആന്ഡേഴ്സണ് ആദ്യമായാണ് ഐപിഎല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ആന്ഡേഴ്സണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ആന്ഡേഴ്സണ് ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചതിനാലാണ് ഇപ്പോള്‍ ഐപിഎല്ലിനായി ആന്ഡേഴ്സണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1.25 കോടി അടിസ്ഥാന വിലയിട്ടാണ് ആന്‍ഡേഴ്സണിന്റെ രജിസ്ട്രേഷന്.
കരിയറില്‍ ഇതുവരെ 44 ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണ് ആന്ഡേഴ്സണ് കളിച്ചിട്ടുള്ളത്. അതില്‍ ഇംഗ്ലണ്ടിനായി കളിച്ചത് വെറും 19 കളികള്‍ മാത്രം.
നവംബര്‍ 24, 25 ദിവസങ്ങളിലായി നടക്കുന്ന ഐപിഎല്‍ താരലേലത്തിലേക്ക് 1574 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 1,165 പേരും ഇന്ത്യന്‍ താരങ്ങളാണ്.