അനുബന്ധ വാര്‍ത്തകള്‍
- 42-ാം വയസില്‍ ഒരു പൂതി; ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത് ആന്ഡേഴ്സണ്
- Venkatesh iyer: ടീം നിലനിർത്തുമെന്നാണ് കരുതിയത്, കരഞ്ഞുപോയി, സങ്കടം മറച്ച് വെയ്ക്കാതെ വെങ്കിടേഷ് അയ്യർ
- രാജ്യാന്തര കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം, ഐപിഎൽ 2025ൽ ബെൻ സ്റ്റോക്സ് കളിക്കില്ല
- Shreyas Iyer: കപ്പടിച്ച ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്കു വേണ്ട ! നോട്ടമിട്ട് ആര്‍സിബി
- KL Rahul: നിലനിര്‍ത്താന്‍ ലഖ്നൗ തയ്യാര്‍, പുറത്ത് പോകണമെന്ന നിര്‍ബന്ധം കെ എല്‍ രാഹുലിന്റേതെന്ന് റിപ്പോര്‍ട്ട്
മെഗാതാരലേലത്തിനുള്ള തീയ്യതിയും സ്ഥലവുമായി, ഐപിഎൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ തള്ളികയറ്റം
ഐപിഎല്‍ 2025 മെഗാതാരലേലത്തിനുള്ള തീയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 24,25 തീയ്യതികളില്‍ ജിദ്ദയിലാണ് മെഗാതാരലേലം നടക്കുക. 204 താരങ്ങള്‍ക്കുള്ള സ്ലോട്ടില്‍ കളിക്കാനായി 1574 താരങ്ങളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശതാരങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1574 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 91 പേരും ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്.
ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 76 കളീക്കാരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ടില്‍ നിന്നും 52 പേരും ന്യൂസിലന്‍ഡില്‍ നിന്ന് 39 പേരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്(29),ശ്രീലങ്ക(29),വെസ്റ്റിന്‍ഡീസ്(33),ബംഗ്ലാദേശ്(13),യുഎസ്എ(10),സിംബാബ്വെ(8),അയര്‍ലന്‍ഡ്(9),നെതര്‍ലന്‍ഡ്സ്(12),കാനഡ(4),യുഎഇ(1),ഇറ്റലി(1),സ്കോട്ട്ലന്‍ഡ്(2) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ എണ്ണം.