1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. CSK Captaincy must changed ssanju samson should be considered

ചെന്നൈ പ്രതാപം വീണ്ടെടുക്കണമെങ്കിൽ സഞ്ജു നായകനാകണം, ക്യാപ്റ്റൻസി ഭാരമൊഴിഞ്ഞാൽ റുതുരാജും തിളങ്ങും

Sanju Samson
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഐപിഎല്ലിലെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കണമെങ്കില്‍ സഞ്ജു സാംസണെ അവര്‍ നായകനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. തന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റി എന്താണെന്ന് സഞ്ജു തെളിയിച്ചതാണെന്നും 3 സീസണുകളില്‍ നായകനായി തുടര്‍ന്നിട്ടും കാര്യമായ നേട്ടം സ്വന്തമാക്കാന്‍ റുതുരാജിനായിട്ടില്ലെന്നും സദഗോപന്‍ രമേശ് അഭിപ്രായപ്പെട്ടു.
 
രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ സഞ്ജു എംഎസ് ധോനിയെയാണ് ഓര്‍മപ്പെടുത്തുന്നത്. 2026ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേടിയ സഞ്ജു കഴിഞ്ഞ ഐപിഎല്ലില്‍ പക്വതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുകയും ചെന്നൈയുടെ ടോപ് സ്‌കോറര്‍ ആവുകയും ചെയ്തിരുന്നു. സഞ്ജു ഒരു ഗംഭീര താരമാണ്. നായകനായി പ്രഥമ പരിഗണന അവന് നല്‍കണം.സദഗോപന്‍ രമേശ് വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്ത് റൈവൽറി, പാകിസ്ഥാൻ വനിതകളെ 55 റൺസിൽ എറിഞ്ഞിട്ട് ഇന്ത്യ, ഏഷ്യാ കപ്പിൽ വമ്പൻ വിജയം