വിമാന കൂട്ടിയിടി ഒഴിവായി; ഡല്‍ഹി താരങ്ങള്‍ കഷ്‌ടിച്ച് രക്ഷപ്പെട്ടു
വിമാന അപകടത്തില്‍ നിന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ടീം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന റണ്‍വേയില്‍ മറ്റൊരു വിമാനം പറന്നുയരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കൂട്ടിയിടിക്ക് അവസരമൊരുങ്ങിയത്. എന്നാല്‍ പൈലറ്റ് വിമാനം അടിയന്തരമായി സുരക്ഷിതമായ സ്ഥലത്ത് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സിഗ്നല്‍ വിഭാഗത്തിലെ പിഴവാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തിനുശേഷം കൊല്‍ക്കത്തയില്‍നിന്നു റായ്‌പൂരിലേക്ക് വരികയായിരുന്നു ഡയര്‍ഡെവിള്‍സ് ടീം. ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവെ റണ്‍വേയില്‍ മറ്റൊരു വിമാനം പറന്നുയരാന്‍ തുടങ്ങുന്നത് മനസിലാക്കിയ പൈലറ്റ്
സാധാരണ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ഭാഗം ഒഴിവാക്കി സുരക്ഷിതമായ മറ്റൊരു ഭാഗത്ത് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.