അനുബന്ധ വാര്ത്തകള്
- ധോനിയുടെ ക്യാപ്റ്റൻസി റെക്കോർഡ് തകർത്ത് രോഹിത്: ചരിത്രനേട്ടം
- മങ്കാദിങ്ങിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു, ദീപ്തിയുടെ വാദം കള്ളമെന്ന് ഇംഗീഷ് ക്യാപ്റ്റൻ
- ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് പുതിയ റോൾ! വൈസ് ക്യാപ്റ്റനാകാൻ മലയാളി താരം
- ഡെത്ത് ഓവർ ബൗളിങ് ഒരു പ്രശ്നം തന്നെ: ഒടുവിൽ കുറ്റസമ്മതം നടത്തി രോഹിത് ശർമ്മ
- നായകൻ വീണ്ടും വരാർ.. ന്യൂസിലൻഡ് എയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ
ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റനാകാനില്ല: നിലപാട് വ്യക്തമാക്കി മിച്ചൽ മാർഷ്
ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റ് നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ഓസീസിനെ ആര് നയിക്കുമെന്ന് കാര്യം തീരുമാനമില്ലാതെ തുടരുന്നു. പാറ്റ് കമ്മിൻസ് നായകസ്ഥാനമേറ്റെടുക്കുമെന്ന് വാർത്ത വന്നിരുന്നെങ്കിലും അദ്ദേഹം താത്പര്യമറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആരോൺ ഫിഞ്ചാകട്ടെ നായകനായി നിർദ്ദേശിച്ചത് ഓസീസ് താരം ഡേവിഡ് വാർണറെയായിരുന്നു.
ഗ്ലെൻ മാക്സ്വെൽ,സ്റ്റീവ് സ്മിത്ത്,മിച്ചൽ മാർഷ് എന്നിവരുടെ പേരുകളാണ് നായകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. ഇതോടെയാണ് നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് മാർഷ് വ്യക്തമാക്കിയത്. അടുത്താഴ്ച തുടങ്ങുന്ന ലോകകപ്പ് മാത്രമാണ് മനസിലുള്ളത്. ക്യാപ്റ്റൻസി എടുത്താൽ ബാറ്റിങ്ങിൽ അധികം ശ്രദ്ധ ചെലുത്താനാവില്ല. ആര് ക്യാപ്റ്റനാവണം എന്നതിൽ കൃത്യമായ തീരുമാനമെടുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കഴിയുമെന്നും മാർഷ് വ്യക്തമാക്കി.
നിലവിൽ ഏകദിന ടീം നായകസ്ഥാനം ഒഴിഞ്ഞ ആരോൺ ഫിഞ്ച് ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.