ഡേവിഡ് വാർണറല്ല, ഫിഞ്ചിന് പകരം ഓസീസിൻ്റെ ഏകദിന നായകനാകുക പാറ്റ് കമ്മിൻസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:52 IST)
ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീമിൻ്റെ പുതിയ നായകനായി പാറ്റ് കമ്മിൻസിനെ തെരെഞ്ഞെടുത്തു. ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനെ തെരെഞ്ഞെടുത്തത്. നിലവിൽ ഓസീസ് ടെസ്റ്റ് ടീം നായകനാണ് കമ്മിൻസ്.

അടുത്തവർഷം നടക്കുന്ന ഏകദിനലോകകപ്പിൽ പാറ്റ് കമ്മിൻസ് ആയിരിക്കും ഓസീസിനെ നയിക്കുക. ടെസ്റ്റ് ടീം നായകനെന്ന നിലയിൽ മികച്ചപ്രകടനമാണ് കമ്മിൻസ് നടത്തുന്നതെന്നും ടീമിനെ നയിക്കാനുള്ള പക്വതയും പ്രാപ്തിയും കമ്മിൻസിനുണ്ടെന്നും ഓസീസ് ചീഫ് സെലക്ടറും നായകനുമായ ജോർജ് ബെയ്‌ലി അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിന് ശേഷം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 3 മത്സര ഏകദിന പരമ്പരയിലായിരിക്കും കമ്മിൻസ് ഓസീസ് ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :