1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Champions trophy final could be held in dubai says reports

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിലെത്തിയാൽ മത്സരം ദുബായിൽ

India vs Pakistan
പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളുടെ വേദിയില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടൂര്‍ണമെന്റ് ഫൈനലില്‍ എത്തിയാല്‍ ഫൈനല്‍ മത്സരം ദുബായിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
 ഫൈനലില്‍ ഇന്ത്യ എത്തിയില്ലെങ്കില്‍ നേരത്തെ നിശ്ചയിച്ചപോലെ ലാഹോറിലാകും കലാശപ്പോര് നടക്കുക. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക. അതേസമയം പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പങ്കാളിത്തത്തെ പറ്റി ആശങ്കകള്‍ ഇപ്പോഴും ശക്തമാണ്. ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഉപേക്ഷിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. 2008ലെ ഏഷ്യാകപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചത്.
 
അടുത്ത ലേഖനം
India vs Bangladesh, 2nd T20I Scorecard: 'ഈ ടീം വേറെ ലെവല്‍'; ബംഗ്ലാദേശിനെ ഒന്നു പൊരുതാന്‍ പോലും അനുവദിക്കാത്ത ഹീറോയിസം, ഇന്ത്യക്ക് പരമ്പര