1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Joe root scores above 150 runs for third time in a row

നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരൻ, റെക്കോർഡുകൾ ഇങ്ങനെ

ജോ റൂട്ട്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കി ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. അതേസമയം നായകൻ എന്ന നിലയിൽ തുടരെ 150ന് മുകളിൽ റൺസ് കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് ജോ റൂട്ട്. ഓസ്ട്രേലിയൻ ഇതിഹാസതാരമായ ഡോൺ ബ്രാഡ്‌മാൻ മാത്രമാണ് ജോ റൂട്ടിനൊപ്പമുള്ളത്. അതേസമയം നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കണ്ടെത്തുന്ന ലോകത്തെ ആദ്യ കളിക്കാരൻ എന്ന നേട്ടവും ജോ റൂട്ട് സ്വന്തമാക്കി.
 
ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയിൽ 228,186 റൺസ് എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ സ്കോറുകൾ. തുടർച്ചയായി മൂന്ന് ടെസ്റ്റിൽ 150ന് മുകളിൽ സ്കോർ ചെയ്യുന്ന ഏഴാമത്തെ ക്രിക്കറ്റ് താരമാണ് റൂട്ട്. അതേസമയം വിദേശത്ത് തുടരെ 3 ടെസ്റ്റുകളിൽ നിന്ന് 150ന് റൺസ് കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം താരം കൂടിയാണ്. റൂട്ട്,സഹീർ മുദാസ്സർ എന്നിവർ മാത്രമാണ് വിദേശത്ത് തുടരെ 3 ടെസ്റ്റുകളിൽ 150ന് മുകളിൽ റൺസ് സ്വന്തമാക്കിയിട്ടുള്ളത്.
അടുത്ത ലേഖനം
പരസ്‌പര ബഹുമാനവും വിശ്വാസവുമാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം:രഹാനെയെ പറ്റി കോലി