അനുബന്ധ വാര്‍ത്തകള്‍
- ട്വന്റി 20 ലോകകപ്പ്: ഓസ്ട്രേലിയക്കെതിരായ മത്സരശേഷം പാക്കിസ്ഥാന് താരങ്ങളായ ഷഹീന് അഫ്രീദിയും ഹസന് അലിയും ഡ്രസിങ് റൂമില്‍ ഇരുന്ന് കരഞ്ഞു !
- ഇതിഹാസങ്ങൾ ഇന്ന് വീണ്ടും ഏറ്റുമുട്ടുന്നു, ഇന്ത്യ മഹാരാജാസിന്റെ മത്സരം രാത്രി 8ന്
- ബാബറിനേക്കാൾ മികച്ച നായകൻ മുഹമ്മദ് റിസ്വാനെന്ന് ഷഹീൻ അഫ്രീദി
- ഇത് അശ്വിന്റെ വർഷം, ടെസ്റ്റിൽ ഷഹീൻ അഫ്രീദിയെ പിന്തള്ളി
- കെ എൽ രാഹുലിനെ പുറത്താക്കാനുള്ള തന്ത്രം ഉപദേശിച്ചത് മാലിക്ക്, വെളിപ്പെടുത്തി ഷഹീൻ അഫ്രീദി
ഷഹീദ്അഫ്രീദിയെ പഞ്ഞിക്കിട്ട് മോയിൻ ഖാന്റെ ഇളയമകൻ, ഒരോവറിൽ 3 സിക്‌സ്
ദേശീയ ടീമിൽ അച്ഛന്റെ സഹതാരമായിരുന്ന പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സ്പിന്നറുമായ ഷഹീദ് അഫ്രീദിയെ പഞ്ഞിക്കിട്ട് യുവതാരം അസംഖാൻ.
മുമ്പ് പാകിസ്താന്‍ ദേശീയ ടീമിലെ താരവും പരിശീലകനുമൊക്കെയായിരുന്ന മൊയിന്‍ഖാന്റെ ഇളയ മകനാണ് അസംഖാന്‍. അഫ്രീദിയുടെ ഒരോവറിൽ 20 റൺസായിരുന്നു താരം അടിച്ചെടുത്തത്. പിഎസ്എല്ലിൽ മത്സരത്തില്‍ ക്വെറ്റാ ഗ്‌ളാഡിയേറ്റഴ്‌സിന് വേണ്ടി ഇസ്‌ളാമബാദ് യുണൈറ്റഡിന് എതിരേയായിരുന്നു അസംഖാന്റെ ഇടിവെട്ട് പ്രകടനം.
അഫ്രീദിയുടെ ഓവറിൽ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച അസംഖാന്‍ രണ്ടാം പന്തില്‍ രണ്ടു റണ്‍സ് നേടി. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സി്ക്‌സറുകള്‍ പായിച്ചു. എന്നാൽ ഒടുവിൽ അഞ്ചാം പന്തിൽ അഫ്രീദി താരത്തെ ക്ലീൻ ബൗൾഡാക്കുകയും ചെയ്‌തു.
പവലിയനിലേക്ക് മടങ്ങുമ്പോള്‍ അസംഖാന്‍ 35 പന്തില്‍ 65 റണ്‍സ് എടുത്തിരുന്നു. തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും അസംഖാന് ടീമിനെ ജയിപ്പിക്കാനായില്ല. അഫ്രീദിയ്‌ക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള മൊയിന്‍ ഖാന്‍ 2005 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.