അനുബന്ധ വാര്ത്തകള്
- ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ടീമിനെ സെവാഗ് നയിക്കും
- 'റിഷഭ് പന്ത് ടെസ്റ്റ് ടീമിനെ നയിക്കട്ടെ'; പിന്തുണച്ച് യുവരാജ് സിങ്
- വേൾഡ് ലെജന്റ്സ് ടീമിൽ ബ്രെറ്റ്ലിയും പീറ്റേഴ്സണും: തീ പാറുന്ന ഇതിഹാസപ്പോരിന് കളമൊരുങ്ങുന്നു
- ലെജൻഡ്സ് ലീഗിൽ ഇക്കുറി കളിക്കാൻ സച്ചിനില്ല!
- സെവാഗിനെ കടത്തിവെട്ടി രാഹുൽ, ഇനി മുന്നിൽ ഗവാസ്കർ മാത്രം
ഇതിഹാസങ്ങൾ ഇന്ന് വീണ്ടും ഏറ്റുമുട്ടുന്നു, ഇന്ത്യ മഹാരാജാസിന്റെ മത്സരം രാത്രി 8ന്
ലെഗൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ഒമാനിൽ ഇന്ന് തുടക്കമാകും. വിരമിച്ച താരങ്ങൾക്കുള്ള പ്രഥമ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും തമ്മിലാണ് ഉദ്‌ഘാടനമത്സരം.
വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് ഇർഫാൻ പത്താൻ തുടങ്ങിയ താരങ്ങളാണ് ഇന്ത്യ മഹാരാജാസിനായി ഇറങ്ങുന്നത്.ഏഷ്യ ലയൺസ് ടീമിനായി പാകിസ്ഥാന്‍റെയും ശ്രീലങ്കയുടേയും ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങും.
സനത് ജയസൂര്യ, ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷൻ മിസ്‌ബ ഉൾഹഖ് തുടങ്ങി ഇതിഹാസ താരങ്ങളാണ് ഏഷ്യൻ നിരയിലുള്ളത്.ഓസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉൾപ്പെടുത്തി റെസ്റ്റ് ഓഫ് ദ വേൾഡ് ടീമും ടൂർണമെന്റിലുണ്ട്.ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡർ.