പരിശീലനം ആരംഭിച്ചു, നല്ല ടച്ചിലാണ് : രഞ്ജി ട്രോഫിക്കായി തയ്യാറെടുത്ത് രഹാനെയും പുജാരയും

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഫെബ്രുവരി 2022 (18:15 IST)
ഫോം കണ്ടെത്താൻ രഞ്ജി ട്രോഫി കളിക്കാൻ തയ്യാരെടുത്ത് രഹാനെ. നിലവിൽ മുംബൈ ടീമിനൊപ്പം പരിശീലനം നടത്തുകയാണ് രഹാനെ. രഹാനെ നല്ല ടച്ചിലാണുള്ളതെന്ന് മുംബൈ പരിശീലകൻ അമോൽ മജുംദാർ പറഞ്ഞു. ആത്മവിശ്വാസം വീണ്ടെടുക്കാനായാൽ രഹാനെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സൗരാഷ്ട്ര ടീമിനൊപ്പം പുജാരയും പരിശീലനം ആരംഭിച്ചു. ബൗളർമാരോട് തുടർച്ചയായി റിവേഴ്‌സ് സ്വിങ് എറിയാനാണ് ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :