അനുബന്ധ വാര്‍ത്തകള്‍
- ടി20യിൽ കലണ്ടർ വർഷം 2000 റൺസ്, അതിശയകരമായ നേട്ടം കുറിച്ച് മുഹമ്മദ് റിസ്വാൻ
- ഇത് അശ്വിന്റെ വർഷം, ടെസ്റ്റിൽ ഷഹീൻ അഫ്രീദിയെ പിന്തള്ളി
- ഐസിസി ടി20 റാങ്കിങിൽ കോലിക്ക് കനത്ത തിരിച്ചടി, ആദ്യ പത്തിൽ നിന്നും പുറത്ത്
- ലോകകപ്പിന്റെ താരമാകേണ്ടിയിരുന്നത് ബാബർ അസം, വാർണറെ തിരെഞ്ഞെടുത്തത് ശരിയായില്ലെന്ന് അക്തർ
- ലോകകപ്പ്: ബൗളിങിലും ബാറ്റിങിലും തിളങ്ങിയത് ഏഷ്യൻ താരങ്ങൾ
ബാബറിനേക്കാൾ മികച്ച നായകൻ മുഹമ്മദ് റിസ്‌വാനെന്ന് ഷഹീൻ അഫ്രീദി
ബാബർ അസമിനേക്കാൾ മികച്ച നായകൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെന്ന് പാക് പേസർ ഷഹീൻ അഫ്രീദി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം.
ആഭ്യന്തര ക്രിക്കറ്റിൽ താൻ റിസ്‌വാനൊപ്പമാണ് കളിച്ചുതുടങ്ങിയതെന്നും താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നായകനാണ് റിസ്‌വാനെന്നും അഫ്രീദി വ്യക്തമാക്കി. ബാബർ അസമാണ് ഏറ്റവ്ഉം മികച്ച രണ്ടാമത്തെ ക്യാപ്‌റ്റനെന്നും അഫ്രീദി പറഞ്ഞു.
മുഹമ്മദ് റിസ്‌വാന്റെ വ്യക്തിത്വം എനിക്കേറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കീഴിൽ ഞാൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഏറ്റവും മികച്ച നായകനായി റിസ്‌വാനെ തിരെഞ്ഞെടുക്കാൻ എനിക്ക് മടിയില്ല. ദേശീയ ടീം നായകനായ ബാബർ അസമിനെ ഞാൻ രണ്ടാമത്തെ മികച്ച നായകനായും തിരെഞെടുക്കും. ബാബറിന്റെ കീഴിൽ പാക് ക്രിക്കറ്റ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അഫ്രീദി പറഞ്ഞു.
അടുത്ത ലേഖനം