ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര: ഓസിസിന് വിജയ തുടക്കം

സിഡ്നി| Last Modified ശനി, 17 ജനുവരി 2015 (10:23 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് വിജയം.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസ്ട്രേലിയയുടെ വിജയ ശില്പി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെ ബലത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് 39.5
ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍
ജയിക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു.
റണ്‍സെടുക്കും മുന്‍പ് തന്നെ 2 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയ സെഞ്ചുറിയാണ്
ഇംഗ്ലണ്ടിന് ഭേതപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഓസ്ട്രേലിയക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജെയിംസ് ഫോക്നോര്‍ മൂന്നും വിക്കറ്റുകളെടുത്തു.

115 പന്തുകളില്‍ നിന്നും 18 ബൗണ്ടറിളുമായാണ് വാര്‍ണര്‍ 127 റണ്‍സ് തികച്ചത്.
വാര്‍ണര്‍ക്ക് പുറമേ സ്റ്റീവന്‍ സ്മിത്ത്(37)ന് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :