അനുബന്ധ വാര്‍ത്തകള്‍
- ഗ്രൂപ്പിൽ ഇംഗ്ലണ്ടും, ശ്രീലങ്കയുമായി തോറ്റാൽ ഓസീസിന് കാര്യങ്ങൾ കൈവിടും: ഇന്ന് നിർണായക പോരാട്ടം
- ദക്ഷിണാഫ്രിക്കയുടെ ദുർവിധി നേട്ടമായത് പാകിസ്ഥാന്, ഇന്ത്യയോട് തോറ്റെങ്കിലും സെമി പ്രതീക്ഷകൾ സജീവം
- 21 പന്തിൽ 12 റൺസ് മാത്രം, ഞാൻ വലിയൊരു തെറ്റ് ചെയ്തതായി ഒരു ഘട്ടത്തിൽ തോന്നി: വിരാട് കോലി
- ഇത്രയും ഗതികെട്ട ടീം വേറെ ഉണ്ടാകില്ല ! ദക്ഷിണാഫ്രിക്കയ്ക്ക് സംഭവിച്ചത് അറിഞ്ഞോ
- ട്വന്റി 20 ലോകകപ്പ്: ഇനി എത്ര കളികള്‍ ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ എത്തും?
ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകുമോ? രണ്ടിലൊന്ന് ഇന്നറിയാം
ആതിഥേയരായ ഓസ്ട്രേലിയയ്ക്ക് ഇന്ന് നിര്‍ണായകം. ശ്രീലങ്കയ്ക്കെതിരെയാണ് ഓസ്ട്രേലിയ ഇന്നിറങ്ങുക. ഇന്നത്തെ മത്സരം തോറ്റാല്‍ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകാനും സാധ്യതയുണ്ട്.
ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് വലിയ മാര്‍ജിനില്‍ ഓസ്ട്രേലിയ തോറ്റിരുന്നു. ഇതാണ് ഓസീസിന് തിരിച്ചടിയായത്. ന്യൂസിലന്‍ഡിനെതിരായ കളിയില്‍ 89 റണ്‍സിന്റെ ദയനീയ പരാജയമാണ് ഓസീസ് ഏറ്റുവാങ്ങിയത്. ഇത് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ കുറയാന്‍ കാരണമായി. മോശം നെറ്റ് റണ്‍റേറ്റോടെ ഗ്രൂപ്പ് എയിലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഓസ്ട്രേലിയ ഇപ്പോള്‍. അതുകൊണ്ട് ശ്രീലങ്കയോട് മികച്ച മാര്‍ജിനില്‍ ജയിക്കുക മാത്രമാണ് ഓസീസിനു മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യുക.