1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia announced world test championship final team

ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Australia
ജൂണിൽ ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും അതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റിനുമുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഓൾ റൗണ്ടർ മിച്ചൽ മാർഷും നായകൻ പാറ്റ് കമ്മിൻസും ടീമിൽ തിരിച്ചെത്തിയപ്പോൾ ഓപ്പണർ ഡേവിഡ് വാർണറെ കൂടാതെ മാറ്റ് റെൻഷാ, മാർക്കസ് ഹാരിസ് എന്നിവരെയും ഓസീസ് ടീമിലെത്തിയിട്ടുണ്ട്.
 
മെയ് 28ന് മുൻപാകും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള 15 അംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിക്കുക. ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. കഴിഞ്ഞ തവണ ന്യൂസിലൻഡിനോട് നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനാണ് ഇന്ത്യൻ ശ്രമം. അതേസമയം തങ്ങളുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം നേടാനാണ് ഓസീസ് ലക്ഷ്യമിടുന്നത്.
 
ഓസ്ട്രേലിയയുടെ 17 അംഗ ടീം
 
സ്കോട്ട് ബോളണ്ട്,അലക്സ് ക്യാരി,കാമറൂൺ ഗ്രീൻ,മാർക്കസ് ഹാരിസ്,ജോഷ് ഹേസൽവുഡ്,പാറ്റ് കമ്മിൻസ്,ട്രാവിസ് ഹെഡ്,ജോഷ് ഇംഗ്ലീസ്,ഉസ്മാൻ ഖവാജ,മാർനസ് ലബുഷെയ്ൻ,നഥാൻ ലിയോൺ,മിച്ചൽ മാർഷ്,സ്റ്റീവ് സ്മിത്ത്,ടോഡ് മർഫി,മാത്യു റെൻഷോ,ഡേവിഡ് വാർണർ
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പടിക്കലും പരാഗും ഇന്നും ടീമിൽ ഇടം പിടിക്കുമോ? രാജസ്ഥാൻ്റെ ഇന്നത്തെ പോരാട്ടം ലഖ്നൗവിനെതിരെ