1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. RCB pacer mohammad siraj reported corrupt approach from rookie

ഐപിഎല്ലിനിടെ വാതുവെപ്പുകാരൻ സമീപിച്ചു, വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

RCB
ഐപിഎല്ലിനിടെ വാതുവെപ്പുകാരൻ തന്നെ സമീപിച്ചതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിൽ റിപ്പോർട്ട് ചെയ്ത് ആർസിബി പേസറും ഇന്ത്യൻ താരവുമായ മുഹമ്മദ് സിറാജ്, തന്നെ ഫോണിലൂടെയാണ് വാതുവെപ്പുകാരൻ ബന്ധപ്പെട്ടതെന്നും ഈ ആഴ്ച ആദ്യമായിരുന്നു സംഭവമെന്നും സിറാജ് ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്.
 
വാതുവെപ്പിൽ വൻതുക നഷ്ടമായ ഹൈദരാബാദിലെ ഒരു ഡ്രൈവറാണ് ആർസിബി വിവരങ്ങൾ തേടി സിറാജിനെ സമീപിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സിറാജിൻ്റെ പരാതിയെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐപിഎല്ലിൽ ഈ സീസണിൽ 5 മത്സരങ്ങളിൽ 8 വിക്കറ്റാണ് സിറാജ് നേടിയിട്ടൂള്ളത്. സീസണിലെ 5 മത്സരങ്ങളിൽ നിന്നും 2 മത്സരങ്ങളാണ് ആർസിബി വിജയിച്ചിട്ടുള്ളത്.
അടുത്ത ലേഖനം
ഷാഹിദ് അഫ്രീദി ഇതിലും വേഗതയില്‍ എറിയും, ബാറ്റ് ചെയ്യുന്നത് ഗെയ്ല്‍ ആണെങ്കില്‍ ആറ് പന്തും സിക്‌സും അടിച്ചേനെ; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വ്യാപക ട്രോള്‍