ഓരോ തവണയും ഓരോ കളിക്കാർ മത്സരം ജയിപ്പിക്കുന്നു: റോയൽസിൻ്റെ വിജയത്തിൽ ട്രെൻ്റ് ബോൾട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (12:57 IST)
രാജസ്ഥാൻ്റെ ഇതുവരെയുള്ള വിജയങ്ങളിൽ വ്യത്യസ്ത താരങ്ങളുടെ മികവ് കാരണമാണെന്നും ഓരോ മത്സരത്തിലും ഓരോ താരങ്ങൾ ടീമിന് വിജയം ഒരുക്കുന്നുവെന്നും രാജസ്ഥാൻ താരമായ ട്രെൻഡ് ബോൾട്ട്. ഗുജറാത്തിനെതിരായ മത്സരം പരിഗണിച്ചാൽ മത്സരത്തിൽ മേൽക്കൈ ഗുജറാത്തിനായിരുന്നു. മത്സരത്തിൽ പിന്നിൽ നിന്ന ശേഷം തിരികെ വന്ന് വിജയിക്കുക എന്നത് വലിയ കാര്യമാണെന്നും ബോൾട്ട് പറഞ്ഞു.

ഒട്ടനവധി മികച്ച ബാറ്റർമാർ ടീമിലുണ്ടെങ്കിലും ഓരോ മത്സരത്തിലും ഓരോ താരങ്ങളാണ് വിജയശില്പികളാകുന്നത്. ഒരു ടീം എന്ന നിലയിൽ ഇത് പോസിറ്റീവായ കാര്യമാണെന്നും ബട്ട്‌ലർ പരാജയമാകുന്ന ദിവസം മറ്റ് താരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നുവെന്നത് ടീമിൻ്റെ ശക്തിയാണ് കാണിക്കുന്നതെന്നും ബോൾട്ട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :