1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ashes Day 4 Score card

ഏകദിന ശൈലിയില്‍ ബാറ്റ് വീശി റൂട്ടും; ട്രാക്ക് മാറ്റാതെ ഇംഗ്ലണ്ട്

Ashes Day 4 Score card
ആഷസ് പരമ്പരയുടെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഇംഗ്ലണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ജോ റൂട്ട് വരെ ആക്രമിച്ചു കളിക്കുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്. ആകെ ലീഡ് 136 റണ്‍സായി. 
 
54 പന്തില്‍ 46 റണ്‍സുമായി ജോ റൂട്ടും 27 പന്തില്‍ 36 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ഇപ്പോള്‍ ക്രീസില്‍. സാക്ക് ക്രൗലി (25 പന്തില്‍ ഏഴ്), ബെന്‍ ഡക്കറ്റ് (28 പന്തില്‍ 19), ഒലി പോപ്പ് (16 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സെലക്ടർമാർക്ക് ധാരണയില്ല: പൊട്ടിത്തെറിച്ച് മുൻ നായകൻ