ഓരോ സ്ഥാനത്തിനും കടുത്തമത്സരം, ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹതാരങ്ങൾ മാത്രം : തുറന്നടിച്ച് അശ്വിൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (13:46 IST)
ഇന്ത്യൻ ടീമിനുള്ളിൽ ഓരോ സ്ഥാനത്തിനുമായും കടുത്ത മത്സരമാണെന്നും സൗഹൃദം എന്ന വാക്ക് ഡ്രസിങ് റൂമിൽ ഇല്ലെന്നും വ്യക്തമാക്കി ഇന്ത്യൻ ഓഫ്‌സ്പിന്നർ രവിചന്ദ്ര അശ്വിൻ.എല്ലാവരും സഹതാരങ്ങളായ ഒരു കാലഘട്ടമാണിത്. ഒരു സമയത്ത് ക്രിക്കറ്റ് കളിക്കുമ്പോഴെല്ലാം സഹതാരങ്ങളെല്ലാവരും തന്നെ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. പറയുന്നു.

ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷം നടന്ന ഒരു അഭിമുഖത്തിനിടെയാണ് അശ്വിൻ ചില കാര്യങ്ങൾ തുറന്ന് സംസാരിച്ചത്. പണ്ടത്തെ സാഹചര്യങ്ങളും ഇന്നത്തേതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിത്താഴ്ത്താനും മുന്നേറാനുമാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാൽ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല. അശ്വിൻ പറഞ്ഞു.

താരങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവെയ്ക്കുന്നതാണ് ടീമിന് നല്ലതെങ്കിലും അങ്ങനെയൊന്ന് ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല.ഓരോരുത്തരും ഒറ്റയ്ക്കായുള്ള യാത്രയിലാണ്.വാസ്തവത്തിൽ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചാൽ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടും മറ്റൊരാളുടെ ടെക്നിക്ക് മനസിലാക്കാനായാൽ നമ്മൾ കൂടുതൽ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. അശ്വിൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :