അനുബന്ധ വാര്‍ത്തകള്‍
- ആ സന്തോഷം അഞ്ച് മണിക്കൂർ നേരം മാത്രം, ടെസ്റ്റ് റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം പിഴവ് വന്നതെന്ന് ഐസിസി
- മുഖം രക്ഷിക്കാനൊരുങ്ങി ബിസിസിഐ, പുതിയ സെലക്ഷൻ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നവരിൽ ശ്രീശാന്തും
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്; കേരളത്തിലും യുപിയിലുമായി മൂന്ന് മരണം
- ഐസിസി റാങ്കിംഗ്: മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തി ഇന്ത്യ
- ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം റാങ്കിനരികെ അശ്വിൻ, ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമത്
അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയത് ഡൽഹിലാണെന്ന് മറക്കരുത്, ഓസീസിന് മുന്നറിയിപ്പുമായി അജയ് ജഡേജ
ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം അജയ് ജഡേജ. നാഗ്പൂരിന് പിന്നാലെ കളിക്കുന്ന ഡൽഹിയിലെ പിച്ചും സ്പിന്നിനെ സഹായിക്കുന്ന തരത്തിലാകുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് മുൻ താരത്തിൻ്റെ താക്കീത്.
ഡൽഹിയിലെ പിച്ചിൽ പന്ത് താഴ്ന്ന് വരാൻ സാധ്യത കൂടുതലാണ്. പിച്ചിൽ കുറച്ച് പുല്ലെങ്കിലും ഉണ്ടായാൽ ബാറ്റിംഗ് അനുകൂലമാകുന്ന പിച്ചാകും. പാകിസ്ഥാനെതിരെ അനിൽ കുംബ്ലെ 10 വിക്കറ്റും സ്വന്തമാക്കിയ പിച്ചാണിത്. അതിനാൽ തന്നെ സ്പിന്നർമാരെ ഉറപ്പായും സഹായിക്കുന്ന പിച്ചാകും ഡൽഹിയിലേത്. ജഡേജ ക്രിക്ക്ബസിനോട് പറഞ്ഞു.