ഐസിസി റാങ്കിംഗ്: മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തി ഇന്ത്യ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (17:19 IST)
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒന്നാമതെത്തി ടീം ഇന്ത്യ. ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ചരിത്രനേട്ടം. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ടീം മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തുന്നത്.

ടെസ്റ്റിൽ 115 പോയിൻ്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള ഓസീസിന് 111 പോയിൻ്റാണുള്ളത്. ഏകദിനത്തിൽ ഒന്നാമതുള്ള ഇന്ത്യയ്ക്ക് 267 പോയിൻ്റും രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 പോയിൻ്റുമാണുള്ളത്. 258 പോയിൻ്റുമായി പാകിസ്ഥാനും 256 പോയിൻ്റുമായി ദക്ഷിണാഫ്രിക്കയുമാണ് 3,4 സ്ഥാനങ്ങളിലുള്ളത്. ടി20യിൽ ഇന്ത്യയ്ക്ക് പിന്നിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ ടീമുകളാണ് 2 മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :