ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം റാങ്കിനരികെ അശ്വിൻ, ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമത്

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (16:08 IST)
ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിനരികെയെത്തി ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ. പട്ടികയിൽ ഒന്നാമതുള്ള പാറ്റ് കമ്മിൻസിന് 876 റേറ്റിംഗ് പോയൻ്റും രണ്ടാമതുള്ള അശ്വിന് 846 പോയിൻ്റുമാണുള്ളത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച ഫോം തുടർന്നാൽ അശ്വിന് റാങ്കിങ്ങിൽ ഒന്നാമതെത്താം.

അതേസമയം ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ഒന്നാം സ്ഥാനത്തും അശ്വിൻ രണ്ടാം സ്ഥാനത്തുമാണ്. നാഗ്പൂർ ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റർമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഓസീസ് ഓപ്പണറായ ഡേവിഡ് വാർണർ ആറ് സ്ഥാനം താഴേക്കിറങ്ങി ഇരുപതാം സ്ഥാനത്താണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :