രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്; കേരളത്തിലും യുപിയിലുമായി മൂന്ന് മരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (12:22 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്. കൂടാതെ കേരളത്തിലും യുപിയിലുമായി മൂന്ന് മരണം സ്ഥിരീകരിച്ചു. യുപിയില്‍ രണ്ടും കേരളത്തില്‍ ഒന്നുമാണ് മരണം. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1823 ആണ്.

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.08ശതമാനമാണ്. രാജ്യത്ത് ഇതുവരെ കൊവിഡിനെതിരായ 220.63 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :