ക്രിക്കറ്റ് ദൈവം സച്ചിന്‍ പിടിച്ച പുലിവാലുകള്‍

PRO
കാറു കൊണ്ടു വന്ന പൊല്ലാപ്പ്


സച്ചിന് സമ്മനമായി കിട്ടിയ ആ ചുവപ്പന്‍ ഫെറാരിയാണ് വിവാദത്തിന് കാരണമായത്.സെഞ്ച്വറിയുടെ കാര്യത്തില്‍ ബ്രാഡ്മാന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ സച്ചിന് ഫിയറ്റാണ് ഫെറാറി മൊഡേന എന്ന ഇനത്തില്‍ പെട്ട കാര്‍ സമ്മാനമായി നല്കിയത്.

വിദേശത്ത് നിന്നും ഫെറാറി കാര്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും നികുതിയിളവ് നേടിയ സച്ചിനെതിരെ ഡല്‍ഹിഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസുമയച്ചു.

ഫെറാറി കാര്‍ ഇറക്കുമതി ചെയ്യാന്‍ സച്ചിന് 1.13 കോടിയുടെ നികുതി ഇളവുചെയ്തുകൊടുത്തതിന് കാരണം കാണിയ്ക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു..

സച്ചിന് നികുതിയിളവ് കൊടുത്തതിന്റെ പേരില്‍ വിവിധ പത്രങ്ങളില്‍ വന്ന വിമര്‍ശനം കണക്കിലെടുത്താണ് ദില്ലി ഹൈക്കോടതി ജസ്റ്റിസ് വിക്രംജിത് സെനാണ് സ്വമേധയാ കേസെടുത്തത്.

എന്നാല്‍ സച്ചിന് നികുതിയിളവ് നല്കിയതിന്റെ പേരില്‍ വിവാദം വേണ്ടെന്നും നികുതി തങ്ങള്‍ അടയ്ക്കാമെന്നും ഫിയറ്റ് പറഞ്ഞതോടെ വിവാദങ്ങള്‍ക്ക് ശമനം.

ന്യൂഡല്‍ഹി| WEBDUNIA|
പുലിവാലായ 'ഓര്‍ഡര്‍ ഓഫ് ആസ്ട്രേലിയ- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :