ഐപിഎല്‍ സീസണ്‍ ആറില്‍ കളിക്കാന്‍ ഏഴാമത്തെ കേരള താരവും കരാറായി. ഇടങ്കയ്യന്‍ സ്പിന്നറും ഹാര്‍ഡ് ഹിറ്റിങ് ബാറ്റ്സ്മാനുമായ പി പ്രശാന്തിനാണ് ഏറ്റവും പുതിയ ഓഫര്‍.
ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെ പുതു രൂപമായ ഹൈദരാബാദ് സണ്‍റൈസേഴ്സുമായാണ് ദക്ഷിണ റെയ്ല്‍വേ ഉദ്യോഗസ്ഥനായ പ്രശാന്ത് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
എസ്. ശ്രീശാന്ത്, റൈഫി വിന്‍സെന്‍റ് ഗോമസ്, സഞ്ജു വി. സാംസണ്‍, പ്രശാന്ത് പരമേശ്വരന്‍, സന്ദീപ് വാര്യര്‍, സച്ചിന്‍ ബേബി എന്നിവരാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്ന മറ്റു കേരള താരങ്ങള്‍.