വനിത ക്രിക്കറ്റ് ടീമിനു പുതിയ നായിക

ന്യൂഡല്‍ഹി| Venkateswara Rao Immade Setti|
PTI
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനു പുതിയ നായിക. നിലവിലെ ക്യാപ്റ്റന്‍ മിതാലി രാജിനെ ഒഴിവാക്കി മുന്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹര്‍മന്‍പ്രീത് കൗറിനെ ക്യാപ്റ്റനായി നിയമിച്ചു.

ഏപ്രില്‍ രണ്ടു മുതല്‍ ബംഗ്ലാദേശിനെതിരേ ആരംഭിക്കുന്ന ഏകദിന പരമ്പരയാണ് പുതിയ ക്യാപ്റ്റനെ കാത്തിരിക്കുന്നത്. ഓപ്പണര്‍ പൂനം റൗതാണ് വൈസ് ക്യാപ്റ്റന്‍.

മിതാലി രാജിനെ ടീമില്‍നിന്നും ഒഴിവാക്കി. ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), പൂനം റൗത് (വൈസ് ക്യാപ്റ്റന്‍), എം ഡി തിരുഷ്കാമിനി, സ്മൃതി മന്‍ധാന, അനഘ ദേശ്പാണ്ഡെ, സ്നേഹ ദിപ്തി, മോന മേശ്രം, എന്‍. നിരഞ്ജന, അര്‍ച്ചന ദാസ്, പൂനം യാദവ്, റിതു ധ്രുവ്, സ്വാഗതിക റാത്, ശുഭലക്ഷ്മി ശര്‍മ, സുഷമ വര്‍മ ഏക്ത ബിഷ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :