ക്രിക്കറ്റ് ദൈവം സച്ചിന്‍ പിടിച്ച പുലിവാലുകള്‍

PRO
സച്ചിന്റെ മകന്‍ അര്‍ജുന്‍ വിവാദത്തില്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിലായിരുന്നു, പ്രതിഭയുള്ള താരങ്ങളെ തഴഞ്ഞാണ് അര്‍ജുനെ ടീമിലെടുത്തതെന്നാണ് ആരോപണം. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞവര്‍ഷം മേയില്‍ സെഞ്ചുറി അടിച്ചതിന്റെ പേരിലാണ് അര്‍ജുനെ ടീമിലെടുത്തത്. എന്നാല്‍ പുറത്താകാതെ 398 റണ്‍ എടുത്ത ഭൂപന്‍ ലാല്‍വാനിയെപ്പോലുള്ള താരങ്ങളെ തഴഞ്ഞാണ് സച്ചിന്റെ മകനെ ടീമിലെടുത്തതെന്ന് പത്രം ആരോപിച്ചു.

കഴിവിന്റെ പേരിലല്ല, സച്ചിന്റെ മകനായതുകൊണ്ടുമാത്രമാണ് അര്‍ജുന്‍ ടീമില്‍ ഇടംപിടിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു ഭാരവാഹി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
ദേശീയപതാകയുടെ നിറമുള്ള കേക്ക് മുറിച്ചൊരു വിവാദം- അടുത്തപേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :