1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Trivandrum covid containment

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Covid
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗള്‍, തിരുമല, മുല്ലൂര്‍(നെല്ലിക്കുന്ന് പ്രദേശം), അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ശ്രീവരാഹം, പാങ്ങോട്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കോവൂര്‍ വാര്‍ഡ്, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പാവച്ചാക്കുഴി, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, മുണ്ടനാട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിന പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
 
അതേസമയം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടമണ്ണില വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
അടുത്ത ലേഖനം
പ്രശസ്‌ത മനഃശാസ്‌ത്രജ്‌ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു