തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (19:25 IST)
ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ പതിനൊന്നു ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെ.എസ് .ആര്‍.ടി.സി ഡിപ്പോ അടച്ചു രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടുന്നത്. ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍മാസ്റ്ററുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തിലേക്ക് മാറ്റി.
തലസ്ഥാന ജില്ലയില്‍ രോഗ്യവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ തൊട്ടു പിറകെയാണ് ഈ സംഭവം. കോവിഡ് വ്യാപനവും ലോക്ക് ഡൗണും സംബന്ധിച്ച് നാളെ സര്‍വ്വകക്ഷി യോഗം ചേരാനിരിക്കുകയാണ്.