അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പതിനായിരം കടന്ന് കൊവിഡ് രോഗികൾ, പരിശോധിച്ചത് 67,775 സാമ്പിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധന
- തൃശൂർ പൂരത്തിന് കൂടുതല്‍ ഇളവുകൾ: ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കില്ല
- മുന്‍ സിബിഐ ഡയറക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
- കൊവിഡ്: മഹാരാഷ്ട്രക്ക് അംബാനി 100ടണ്‍ ഓക്സിജന്‍ സൗജന്യമായി നല്‍കും
- കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
സ്വീഡനിൽ കൊറോണ വില്ലനായി, രാജ്യത്ത് കടുത്ത ബീജ ക്ഷാമം
കൊവിഡ് മഹാമാരി ലോകത്താകമാനം ജനങ്ങളെ പല രീതിയിലാണ് ബാധിച്ചത്. പലർക്കും തങ്ങളുടെ തൊഴിൽ ബിസിനസ് എന്നിവയെല്ലാം നഷ്ടമായപ്പോൾ സ്വീഡനെ മറ്റൊരു രീതിയിൽ കൂടിയാണ് രോഗം പ്രശ്‌നത്തിലാക്കിയത്.
നിലവിൽ കൊവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. രാജ്യത്തിൽ ആവശ്യത്തിന് ബീജ ദാതാക്കളില്ലാത്തതാണ് നിലവിൽ സ്വീഡൻ നേരിടുന്ന പ്രശ്‌നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു.
സ്വീഡിഷ് നിയമപ്രകാരം ഒരു സ്‌പേം സാംപിള്‍ പരമാവധി ആറ് സ്ത്രീകളില്‍ മാത്രമേ ഉപയോഗിക്കാവൂ. അത്തരത്തില്‍ ലഭിച്ച ബീജങ്ങളെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ആഹ്വാനം ചെയ്യാനാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ ഇപ്പോൾ.